09:46pm 10 November 2026
NEWS
കോതമംഗലം വിഷയത്തിൽ ഇടത് വലത് മുന്നണികൾ കാണിക്കുന്ന മൗനം സംശയാസ്പദം
12/08/2025  10:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോതമംഗലം വിഷയത്തിൽ ഇടത് വലത് മുന്നണികൾ കാണിക്കുന്ന മൗനം സംശയാസ്പദം

കോതമംഗലം : കോതമംഗലം വിഷയത്തിൽ ഇടതു വല്ലതു.മുന്നണികൾ തുടരുന്ന മൗനം സംശാസ്പദമാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ പിസി ജോർജ് പറഞ്ഞു.  ലൗ ജിഹാദിന് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന സോനാ എൽദോസിന്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ പേർക്കെതിരെയും കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വിഷയം മറച്ചുവെക്കാൻ കുടുംബത്തെ നിർബന്ധിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുംആവശ്യപ്പെട്ടുകൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയകോതമംഗലം പോലീസ് സ്റ്റേഷൻ മാർച്ച് ബിജെപി ദേശീയ കൗൺസിൽ അംഗം പിസി ജോർജ് ഉദ്ഘാടനം ചെയ്ത് സസംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം കോതമംഗലത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർബന്ധിത മതപരിവർത്തനത്തിന്  വലിയ രീതിയിൽ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന് വ്യക്തമായ മൊഴി ഉണ്ടായ സാഹചര്യത്തിൽ ആ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ കാണിക്കുന്ന മൗനം കാലാകാലങ്ങളായി ഇവിടെയുള്ള ലൗ ജിഹാദിനെ കണ്ടില്ലെന്ന് നടിക്കുന്നതാണ്. എന്തെങ്കിലും പ്രതികരിച്ചാൽ ഇവിടുത്തെ രാജ്യവിരുദ്ധ വർഗീയ ശക്തികൾ തങ്ങൾക്ക്ന് എതിരാകുമെന്ന് ഭയന്നു കൊണ്ടാണ് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം മത രാഷ്ട്ര വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയേയും എസ് ഡി പി ഐ എയും കൂട്ടുപിടിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.മുന്നണി ഘടക കക്ഷിയായ മുസ്ലിംലീഗിന് തീവ്രത കുറവാണ് എന്നുള്ള അഭിപ്രായത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുവാൻ കോൺഗ്രസ് തയ്യാറായത്. നിങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും തീവ്രവാദ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിലപാട് ആയിരുന്നു പിഡിപിയുടെ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ കൂട്ടുപിടിച്ചുകൊണ്ട് പിണറായി വിജയനും ശ്രമിച്ചത്. ഈ വിഷയം ലൗ ജിഹാദാണ്. കഴിഞ്ഞ 20 വർഷക്കാലമായി കേരളം ചർച്ച ചെയ്യുന്ന വിഷയമാണിത്. എന്നാൽ ഈ വിഷയം ചർച്ച ചെയ്യുന്നവരെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യുവാനും ഇടത് വലത് കക്ഷികൾ കൂട്ടുനിൽക്കുന്നു. നിരവധി തവണ സിമി ക്യാമ്പുകൾ നടന്ന പ്രദേശം എന്ന രീതിയിൽ പ്രശസ്തമായ ആലുവയിലെ പാനായി കുളത്താണ് ഈ പെൺകുട്ടിയെ പൂട്ടിയിട്ട് മതം മാറ്റത്തിന് ഭീഷണിപ്പെടുത്തിയതും പ്രേരിപ്പിച്ചതും മർദ്ദിച്ചതും എന്നുള്ളതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുകഴിഞ്ഞ 15 - 20 വർഷക്കാലമായി നൂറുകണക്കിന് കുട്ടികൾ ഇത്തരത്തിൽ പെട്ടുപോയി എന്നതിൽ സംശയമില്ല.ഒരാഴ്ചയിൽ മാത്രം ഭാരതീയ ജനതാ പാർട്ടിയുടെ മുമ്പിൽ പരാതി ലഭിച്ചത് മൂന്ന് പരാതികളാണ്. ഒന്ന് കോതമംഗലം,2 കൊട്ടാരക്കര 3 നിലമ്പൂർ.നിലമ്പൂരിലെ കുട്ടിയെ കിട്ടിയില്ല. കൊട്ടാരക്കരയിലെ കുട്ടിയെ തിരികെ കിട്ടി. ആ കുടുംബം വലിയ രീതിയിലുള്ള ഭീഷണി നേരിടുകയാണ് അവർക്ക് ഇന്ന് സംരക്ഷണം നൽകുന്നത് ഭാരതീയ ജനതാ പാർട്ടിയാണ് .സമൂഹത്തിന്റെ ഒരു വലിയ വിപത്തായി ഈ ലൗ ജിഹാദ് മാറിക്കൊണ്ടിരിക്കുന്നു.പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കുന്ന ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും വലിയ വിപത്തായി മാറി. ഈ നാടിനെ തകർക്കാൻ രാജി വിരുദ്ധ ശക്തികളുടെ ആസൂത്രത്തിൽ നടക്കുന്നതാണ് ഇത്..പോലീസിന്റെ അന്വേഷണം നടക്കുമ്പോൾ തന്നെ പെൺകുട്ടിയെ മതം മാറ്റത്തിന് നിർബന്ധിക്കുന്ന സമയത്ത് ആ വീട്ടിൽ പുറത്തു നിന്നുള്ള ആൾക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് അന്വേഷിക്കാൻ പോലും പോലീസ് തയ്യാറാകുന്നില്ല. വിഷയം വലുതാക്കാതെ ഒതുക്കി തീർക്കാൻ പെൺകുട്ടിയുടെ കുടുംബത്തിൽ പോലീസ് സമ്മർദ്ദം ചെലുത്തുന്നു. ഇത് മുഖ്യമന്ത്രി നേരിട്ടറിഞ്ഞിട്ടുള്ളതാണ്. ഈ സംസ്ഥാനത്തെ നാലു വോട്ടിനുവേണ്ടി ഏത് മതതീവ്രവാദ സംഘടനകൾക്കും തീറെഴുതി കൊടുക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.അതിൽ ഭാരതീയ ജനതാ പാർട്ടിയുടെ പ്രതിഷേധം അറിയിക്കുന്നുലവ് ജിഹാദിനെതിരെ പ്രതികരിക്കുന്നവരെ 'ഒറ്റപ്പെടുത്താൻ പിണറായി വിജയൻ വലിയ ശ്രമമാണ് നടത്തുന്നത്. ബിജെപിപാർട്ടി ഓഫീസിൽ മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി പോലീസ് സ്റ്റേഷനു മുന്നിൽ എത്തിയപ്പോൾ  ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻഡ് പി പി സജീവ്  അധ്യക്ഷനായി. 
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ബി ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, എറണാകുളം മേഖല പ്രസിഡന്റ് എ. നാഗേഷ്, ദേശീയ നിർവാഹക സമിതി അംഗംപി എം വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.ടി. നടരാജൻ, അഡ്വ. സൂരജ് ജോൺ, അരുൺ. പി. മോഹൻ, യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി, ന്യൂനപക്ഷമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ വൈ ജോസ്,  കോതമംഗലം മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീൺ, ജില്ല ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img